കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,430 രൂപയും പവന് 35,440 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടാകുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
10:34 AM Aug 31, 2021 | Deepika.com