തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ തുടങ്ങിയ ഉൾപ്പോര് തുടരുകയാണ്. കെപിസിസി ആസ്ഥാനത്ത് നേതൃത്വത്തിനെതിരേ ഫ്ലെക്സ് ബോർഡും പോസ്റ്ററുകളും കരിങ്കൊടിയും ഉയർത്തി. നാടാർ സമുദായത്തെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെന്നാണ് ഫ്ലെക്സിലെ ആക്ഷേപം.
കോണ്ഗ്രസ് പാർട്ടി നാടാർ സമുദായത്തെ അവഗണിച്ചെന്നാണ് ഫ്ലെക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സമുദായത്തിനു ഡിസിസി അധ്യക്ഷ സ്ഥാനം നൽകാത്തതിൽ പ്രതിഷേധമുണ്ടെന്നും കോണ്ഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.
ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിൽ ഉയർന്ന പരാതികൾ കെപിസിസി ഭാരവാഹികളെ നിർണയിക്കുന്പോൾ പരിഹരിക്കുമെന്നു മുതിർന്ന നേതാക്കൾ വിശദീകരിക്കുന്പോളാണ് കെപിസിസി ആസ്ഥാനത്തു പ്രതിഷേധം ഉയർന്നിരിക്കുന്നത്.
കെപിസിസി ആസ്ഥാനത്ത് കരിങ്കൊടിയും ഫ്ലെക്സും
09:39 AM Aug 31, 2021 | Deepika.com