മ​ഥു​ര​യി​ൽ മാം​സ​വും മ​ദ്യ​വും വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​വെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

03:03 AM Aug 31, 2021 | Deepika.com
ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍ മാം​സ​വും മ​ദ്യ​വും വി​ല്‍​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ല​ക്‌​നോ​വി​ല്‍ കൃ​ഷ്‌​ണോ​ത്സ​വ 2021 പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഥു​ര​യി​ല്‍ മ​ദ്യം, മാം​സ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​ര്‍ പാ​ല്‍ വി​ല്‍​പ്പ​ന​യി​ലേ​ക്ക് ശ്ര​ദ്ധ തി​രി​ക്ക​ണ​മെ​ന്ന് യോ​ഗി നി​ർ​ദേ​ശി​ച്ചു. കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​യ ല​ക്ഷ്മി ന​രേ​ന്‍ ചൗ​ധ​രി, ശ്രീ​കാ​ന്ത് ശ​ര്‍​മ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.