ബെയ്ജിംഗ്: കുട്ടികളിലെ അമിതമായ ഓണ്‍ലൈന്‍ ഗെയിം ഉപയോഗം കുറയ്ക്കാന്‍ കടുത്ത നടപടിയുമായി ചൈന. ഇനിമുതല്‍ രാജ്യത്ത് 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും ഒരു മണിക്കൂര്‍ മാത്രമെ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവാദമുള്ളു. രാത്രി എട്ട് മുതല്‍ ഒന്‍പത് വരെയാണ് ഗെയിം കളിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
ചൈനയിലെ നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്ട്രേഷനാണ് പുതിയ നിയന്ത്രണത്തെക്കുറിച്ച് അറിയിച്ചത്. അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രമെ കുട്ടികൾക്ക് ഗെയിം ലഭ്യമാകുന്നുള്ളു എന്ന് ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അധികൃതര്‍ ഗെയിം കമ്പനികള്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളുടെ അമിത ഓൺലൈൻ ഗെയിം ഉപയോഗം കുറയ്ക്കാൻ കടുത്ത നടപടിയുമായി ചൈന
01:23 AM Aug 31, 2021 | Deepika.com