കേ​ര​ള​ത്തി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തി ക​ർ​ണാ​ട​ക

07:28 PM Aug 30, 2021 | Deepika.com
ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​ള്ള നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് ക​ർ​ണാ​ട​ക. ഏ​ഴ് ദി​വ​സ​മാ​യി​രി​ക്കും നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ. എ​ട്ടാ ദി​വ​സം ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന വേ​ണ്ടെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശം. ഇ​തി​ന് വി​രു​ദ്ധ​മാ​യാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​ക ക‍​ർ​മ്മ​സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ അ​റി​യി​പ്പ്. അ​തി​ർ​ത്തി​യി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ക​ർ​ണാ​ട​ക പ​റ​യു​ന്നു.