രാത്രി കർഫ്യൂ: കെഎസ്ആർടിസി ബസുകൾ ഓടും
06:57 PM Aug 30, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനത്തെത്തുടർന്ന് രാത്രി കർഫ്യൂ നിലവിൽ വന്നെങ്കിലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതർ അറിയിച്ചു. സർവീസ് നടത്തുന്ന ബസുകളെ സംബന്ധിച്ച വിവരങ്ങൾ ഓണ്‍ലൈൻ ബുക്കിംഗ് സൈറ്റിൽ ലഭിക്കും.