ബി​ജെ​പി എം​എ​ൽ​എ ത​ന്മയ് ഘോ​ഷ് തൃ​ണ​മൂ​ലി​ൽ

07:15 PM Aug 30, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി എം​എ​ല്‍​എ ത​ന്മയ് ഘോ​ഷ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ർ​ന്നു. മു​തി​ർ​ന്ന തൃ​ണ​മൂ​ൽ നേ​താ​വ് ബ്ര​ത്യ ബ​സു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബി​ഷ്ണു​പു​ര്‍ എം​എ​ല്‍​എ​യാ​യ ത​ന്മയ് ഘോ​ഷ് വീ​ണ്ടും തൃ​ണ​മൂ​ലി​ലെ​ത്തി​യ​ത്.

ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ബി​ജെ​പി വി​ട്ട​തെ​ന്നും ത​ൻ​മ​യ് ഘോ​ഷ് പ്ര​തി​ക​രി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രാ​ന്‍ താ​ന്‍ എ​ല്ലാ​വ​രോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ത​ന്‍​മ​യ് ഘോ​ഷ് തൃ​ണ​മൂ​ല്‍ വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. അ​തി​നു​മു​മ്പ് തൃ​ണ​മൂ​ല്‍ യൂ​ത്ത് പ്ര​സി​ഡ​ന്‍റും പ്രാ​ദേ​ശി​ക പൗ​ര​സ​മി​തി​യു​ടെ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്നു ത​ന്‍​മ​യ് ഘോ​ഷ്.