ലിമ: പെറുവിലെ യൂറിമാഗുവാസ് ജില്ലയിലെ ഹുവാല്ലഗ നദിയിൽ ബോട്ടുകള്‍ കൂട്ടിയിടിച്ച് 11 പേര് മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. സാന്റാ മരിയയിൽ നിന്ന് യാത്രതിരിച്ച ബാര്‍ജ് യന്ത്രബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടം. 80 ഓളം യാത്രക്കാർ ബാർജിലുണ്ടായിരുന്നു.
അപകടത്തില്‍ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് സെക്ടോരിയല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. പെറുവിയന്‍ നാവിക സേനയും സെക്ടോരിയല്‍ എമര്ജി ഓപ്പറേഷന്‍സ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
പെറുവിലെ ഹുവാല്ലഗ നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു
05:35 PM Aug 30, 2021 | Deepika.com