ബംഗളൂരു: ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദറിന് നഷ്ടമാകും. കൈവിരലിനേറ്റ പരിക്കാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ് താരത്തിന് തിരിച്ചടിയായത്. ബംഗാൾ മീഡിയം പേസർ ആകാശ് ദീപിനെ പകരക്കാരനായി റോയൽ ചലഞ്ചേഴ്സ് ടീമിലെടുത്തിട്ടുണ്ട്.
ഐപിഎല്ലിലെ ആദ്യ പകുതിയിൽ ആറ് മത്സരങ്ങൾ കളിച്ച സുന്ദർ മൂന്ന് വിക്കറ്റുകൾ നേടിയിരുന്നു. 2018 മുതൽ റോയൽ ചലഞ്ചേഴ്സ് ടീം അംഗമായ സുന്ദർ ടീമിനായി 32 മത്സരങ്ങളിൽ നിന്നും 19 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
പരിക്ക്: വാഷിംഗ്ടണ്‍ സുന്ദർ ഐപിഎല്ലിനില്ല
03:33 PM Aug 30, 2021 | Deepika.com