പി​ണ​റാ​യി​യു​ടെ വീ​ട്ടി​ലെ വേ​ല​ക്കാ​ര​നാ​കു​ക എ​ന്ന​ത് അ​ഭി​മാ​ന​മെ​ന്ന് എ.​വി. ഗോ​പി​നാ​ഥ്

11:59 AM Aug 30, 2021 | Deepika.com
പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ല്‍ അ​ക്ക​ര​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്ത്തി​യും എ.​വി. ഗോ​പി​നാ​ഥ്. കോ​ണ്‍​ഗ്ര​സ് വി​ട്ടാ​ല്‍ ഗോ​പി​നാ​ഥ്, പി​ണ​റാ​യി​യു​ടെ വീ​ട്ടി​ല്‍ എ​ച്ചി​ല്‍ ന​ക്കേ​ണ്ടി​വ​രു​മെ​ന്ന അ​നി​ല്‍ അ​ക്ക​ര​യു​ടെ പ്ര​സ്താ​വ​ന​യ്ക്കാ​ണ് ഗോ​പി​നാ​ഥി​ന്‍റെ മ​റു​പ​ടി.

പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ അ​തു​ല്യ​നാ​യ, ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​നാ​കാ​ത്ത നേ​താ​വു​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ എ​ച്ചി​ല്‍ ന​ക്കും എ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

അ​നി​ൽ അ​ക്ക​ര​യ്ക്ക് മാ​ന​സി​ക രോ​ഗ​മാ​ണ്. ഞാ​ൻ ആ​രു​ടേ​യും എ​ച്ചി​ൽ ന​ക്കാ​ൻ പോ​യി​ട്ടി​ല്ല. എ​ന്നാ​ൽ എ​ന്‍റെ വീ​ട്ടി​ൽ വ​ന്ന് പ​ല​രും ന​ക്കി​യി​ട്ടു​ണ്ട്. അ​താ​രാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും ഗോ​പി​നാ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തേ, ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​നി​ൽ അ​ക്ക​രെ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.