തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീണ്ടും രംഗത്ത്. ഡിസിസി പ്രസിഡന്റ് പദവിയിലേക്ക് ലിസ്റ്റ് നൽകിയിട്ടില്ല. പ്രാഥമിക ചർച്ചയിൽ വന്ന പേരുകളാണ് നൽകിയതെന്ന് സുധാകരന്റെ വാദങ്ങൾ തള്ളി ഉമ്മൻ ചാണ്ടി പറഞ്ഞു.
ചർച്ച നടന്നിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. ചർച്ചകൾ അപൂർണമായിരുന്നു എന്നാണ് പറഞ്ഞത്. ഡയറി ഉയർത്തിക്കാണിച്ചത് തെറ്റായി കാണുന്നു. എന്നാൽ ചിലർക്ക് അത് ശരിയായിരിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
"ചർച്ചകൾ അപൂർണമായിരുന്നു'; കെ. സുധാകരനെതിരേ വീണ്ടും ഉമ്മൻ ചാണ്ടി
11:20 AM Aug 30, 2021 | Deepika.com