കൊ​ക്കെ​യ്ൻ ക​ട​ത്ത്; നേ​പ്പാ​ളി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

06:57 AM Aug 30, 2021 | Deepika.com
കാ​ഠ്മ​ണ്ഡു: കൊ​ക്കെ​യ്ൻ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ നേ​പ്പാ​ളി​ൽ അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു കി​ലോ മ​യ​ക്കുമ​രു​ന്ന് ഇ​വ​രി​ൽ​നി​ന്നു പി​ടി​കൂ​ടി.

ക​ർ​ണാ​ട​ക സ്വ​ദേ​ശി ബി​ജ​യ് സിം​ഗ്(33), ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​നി ഷി​ർ​ലി ഗാ​മ(30), ടാ​ൻ​സാ​നി​യ​ൻ സ്വ​ദേ​ശി​നി ഗെ​ത്രൂ​ഡ് ലി​യാ​നാ​ർ​ഡോ കി​മാ​രോ(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ലെ ക​ണ്ണി​യാ​യ ബി​ജ​യ് സിം​ഗ് ഓ​ഗ​സ്റ്റ് 24ന് ​കാ​ഠ്മ​ണ്ഡു​വി​ലെ ക​മ​ലാ​ദാ​യി​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗാ​മ​യി​ൽ​നി​ന്ന് ഇ​യാ​ള്ഡ കൊ​ക്കെ​യ്ൻ വാ​ങ്ങാ​ൻ ശ്ര​മി​ച്ചു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഗാ​മ​യെ ഓ​ഗ​സ്റ്റ് 19നും ​കി​മാ​രോ​യെ ഓ​ഗ​സ്റ്റ് 25നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ സി​ന്ധു​ലി​യി​ൽ നി​ന്നാ​ണു കി​മാ​രോ​യെ പി​ടി​കൂ​ടി​യ​ത്.