കാ​ബൂ​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ റോ​ക്ക​റ്റാ​ക്ര​മ​ണം; ഒ​രു കു​ട്ടി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

07:30 PM Aug 29, 2021 | Deepika.com
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ വീ​ണ്ടും സ്ഫോ​ട​നം. ഖ​വാ​ജ ബു​ഗ്ര പ്ര​ദേ​ശ​ത്താ​ണ് റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ ഒ​രു കു​ട്ടി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ മ​രി​ച്ച​താ​യും മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി അ​ഫ്ഗാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഐ​എ​സ് ഭീ​ക​ര​രാ​ണെ​ന്നാ​ണ് വി​വ​രം. കാ​ബൂ​ളി​ൽ തു​ട​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന യു​എ​സ് മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്ന് യു​എ​സ് സൈ​ന്യം പി​ന്‍​വാ​ങ്ങു​ന്ന​തി​ന്‍റെ സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ക്ര​ണ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.