അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് വീ​ണ്ടും നീ​ട്ടി

03:54 PM Aug 29, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ളു​ടെ വി​ല​ക്ക് നീ​ട്ടി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ഞാ​യ​റാ​ഴ്ച​യാ​ണ് സെ​പ്റ്റം​ബ​ര്‍ 30 വ​രെ വി​ല​ക്ക് നീ​ട്ടി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് ഓ​ഗ​സ്റ്റ് 31-നു ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് വി​ല​ക്ക് നീ​ട്ടി​യ​ത്. അ​ന്താ​രാ​ഷ്ട്ര കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളെ​യും ഡി​ജി​സി​എ അം​ഗീ​കാ​ര​മു​ള്ള ചി​ല വി​മാ​ന സ​ര്‍​വീ​സു​ക​ളെ​യും വി​ല​ക്കി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ച് 23നാ​ണ്‌ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.