ദിണ്ടിവനം: തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ. ഇതിന്റെ ദൃശ്യങ്ങളും ഇവർ പകർത്തി.
കുഞ്ഞിന്റെ വായിൽ നിന്ന് രക്തം വരുന്നതടക്കമുള്ള ദൃശ്യമാണ് അമ്മ തുളസി പകർത്തിയത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്.
തുളസിയെ അറസ്റ്റു ചെയ്തതായും തമിഴ്നാട് സത്യമംഗലം പോലീസ് പറഞ്ഞു.
രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മ അറസ്റ്റിൽ
03:08 PM Aug 29, 2021 | Deepika.com