വാഷിംഗ്ടൺ ഡിസി: അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിനുനേരെ ഭീകരർ വീണ്ടും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അടുത്ത 36 മണിക്കുറിനുള്ളിൽ ആക്രമണത്തിൽ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം നേരിടാൻ അമേരിക്കൻ സൈന്യത്തിന് ബൈഡൻ നിർദേശം നൽകി. അഫ്ഗാനിൽ നിന്നുള്ള സേനയുടെ പിന്മാറ്റം തുടങ്ങിയെന്നും ബൈഡൻ വ്യക്തമാക്കി. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂൾ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കൻ പൗരന്മാരാണ് അഫ്ഗാൻ വിടാനുറച്ച് കാബൂൾ വിമാനത്താവളത്തിൽ തുടരുന്നത്.
കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ ഇരുന്നൂറോളം പേരാണ് മരിച്ചത്.
കാബൂൾ വിമാനത്താവളത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കും: ജോ ബൈഡൻ
12:54 PM Aug 29, 2021 | Deepika.com