നോർത്ത് ഗോവ: പെൺ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ റഷ്യന്‍ പൗരന് അറസ്റ്റില്‍. ഗോവയിലെ സിയോലിം ഗ്രാമത്തിലാണ് സംഭവം. റഷ്യക്കാരിയായ എകറ്റൈറിന ടിറ്റോവ(34) ആണ് കൊല്ലപ്പെട്ടത്.
കൊലനടത്തിയതിന് ശേഷം മുങ്ങിയ സുഹൃത്ത് ഡെനിസ് ക്രിയുചോക്കിയെ പിന്നീടാണ് പോലീസ് പിടികൂടിയത്. ഇരുവരും വാടക വീട്ടില്‍ ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ റഷ്യൻ പൗരൻ ഗോവയിൽ അറസ്റ്റിൽ
06:50 AM Aug 29, 2021 | Deepika.com