വൈപ്പിൻ: ശ്രീലങ്കയിൽനിന്നു രണ്ടു ബാച്ചുകളിലായി 11 അംഗ സംഘം അനധികൃതമായി തമിഴ്നാട്ടിലേക്ക് കടന്നതായ ഇന്റലിജന്റ്സ് റിപ്പോർട്ടിനെത്തുടർന്ന് കേരളതീരത്ത് ജാഗ്രതാ നിർദേശം. മത്സ്യബന്ധന യാനങ്ങൾ വഴി തമിഴ്നാട്ടിലെത്തിയ സംഘം കരമാർഗം കൊച്ചിയിലെത്തി അവിടെനിന്നു മത്സ്യബന്ധന ബോട്ടിൽ പാക്കിസ്ഥാനിലേക്കും തിരിച്ച് കൊച്ചിയിലേക്കും വരാൻ നീക്കമുണ്ടെന്നു സംശയിക്കുന്നു.
മത്സ്യബന്ധന വേളയിൽ കടലിലും തീരപ്രദേശങ്ങളിലും ശ്രീലങ്കൻ തമിഴ് സംസാരിക്കുന്ന ആളുകളെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നു മത്സ്യത്തൊഴിലാളികളോട് ലോക്കൽ പോലീസും കോസ്റ്റൽ പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കൻ സംഘം തമിഴ്നാട്ടിൽ; കേരളതീരത്ത് ജാഗ്രത
02:30 AM Aug 29, 2021 | Deepika.com