തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും മുപ്പതിനായിരത്തിനു മുകളിൽ കോവിഡ് രോഗികൾ. ഇന്ന് 31265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ശതമാനമാണ്.
ഇന്ന് 153 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി.
29,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 21,468 പേര് രോഗമുക്തരായി. 37,51,666 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 18, കൊല്ലം 10, കോഴിക്കോട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, ആലപ്പുഴ 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്
തൃശൂര്‍-3957, എറണാകുളം-3807, കോഴിക്കോട്-3292, മലപ്പുറം-3199, കൊല്ലം-2751, പാലക്കാട്-2488, തിരുവനന്തപുരം-2360, ആലപ്പുഴ-1943, കോട്ടയം-1680, കണ്ണൂര്‍-1643, പത്തനംതിട്ട-1229, വയനാട്-1224, ഇടുക്കി-1171, കാസര്‍ഗോഡ്-521.
സമ്പർക്ക രോഗികൾ ജില്ലതിരിച്ച്
തൃശൂര്‍-3943, എറണാകുളം-3750, കോഴിക്കോട്-3252, മലപ്പുറം-3119, കൊല്ലം-2733, പാലക്കാട്-1691, തിരുവനന്തപുരം-2289, ആലപ്പുഴ-1900, കോട്ടയം -1599, കണ്ണൂര്‍-1549, പത്തനംതിട്ട-1205, വയനാട്-1203, ഇടുക്കി-1146, കാസര്‍ഗോഡ്-512.
ഇന്ന് 31265 പേർക്ക് കോവിഡ്; മരണം 153
07:36 PM Aug 28, 2021 | Deepika.com