കാ​ഞ്ഞ​ങ്ങാ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

02:47 PM Aug 28, 2021 | Deepika.com
കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സാ​യാ​ഹ്ന പ​ത്ര​ത്തി​ന്‍റെ പ​ത്രാ​ധി​പ​രും മു​നി​സി​പ്പ​ൽ മു​ൻ കൗ​ൺ​സി​ല​റു​മാ​യ അ​ര​വി​ന്ദ​ന്‍ മാ​ണി​ക്കോ​ത്തി​ന്‍റെ വീ​ട്ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

രാ​ത്രി 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​റു​ത്ത വേ​ഷ​ധാ​രി​ക​ളാ​യ സം​ഘം ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ വീ​ടി​ന് നേ​രെ സ്റ്റീ​ൽ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ര​വി​ന്ദ​ൻ പ​റ​ഞ്ഞു. ബോം​ബ് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വ​രാ​ന്ത​യു​ടെ ചു​മ​രി​ൽ ത​ട്ടി പൊ​ട്ടു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മു​ൻ​പും അ​ര​വി​ന്ദ​നെ​തി​രേ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.