മൈ​സൂ​രു കൂ​ട്ട​മാ​ന​ഭം​ഗം: അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ

01:35 PM Aug 28, 2021 | Deepika.com
മൈ​സൂ​രു: മൈ​സൂ​രു​വി​ന​ടു​ത്ത് ചാ​മു​ണ്ഡി ഹി​ല്ലി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം 35 പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. മൈ​സൂ​രു ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന മൂ​ന്നു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​യു​മാ​ണ് സം​ശ​യ​നി​ഴ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ എം​ബി​എ​യ്ക്ക് പ‌​ഠി​ക്കു​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 7.30 ഓ​ടെ ചാ​മു​ണ്ഡി ഹി​ല്ലി​ന​ടു​ത്ത് ല​ളി​താ​ദ്രി​പു​ര​യി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്.

സം​ഭ​വം ന​ട​ന്ന ചൊ​വ്വാ‌​ഴ്ച രാ​ത്രി 7.30 മു​ത​ൽ ചാ​മു​ണ്ഡി​ഹി​ൽ പ്ര​ദേ​ശ​ത്തെ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് 20 മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ഈ ​ന​മ്പ​റു​ക​ളി​ൽ സം​ശ​യ​നി​ഴ​ലി​ലാ​യി​രു​ന്ന നാ​ലു വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​റു​ക​ളു​മു​ണ്ടാ​യി​രു​ന്നു. മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.