തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വർഗീയ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. മുഖ്യമന്ത്രി നവോത്ഥാനനായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
സിപിഎമ്മിൽ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പകാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.
പട്ടികജാതികാരനായ മന്ത്രിയെ നിയന്ത്രിക്കാൻ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വർഗീയ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ്
12:35 PM Aug 28, 2021 | Deepika.com