രാ​ജ്യ​ത്ത് 46,759 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 70 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ

11:12 AM Aug 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,759 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​രി​ച്ചു. ഇ​തി​ൽ 70.14 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. 32,801 പേ​ർ​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 509 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 179 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്.

രാ​ജ്യ​ത്ത് 3.26 കോ​ടി പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 3.18 കോ​ടി ആ​ളു​ക​ളും രോ​ഗ​മു​ക്തി നേ​ടി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 4.37 ല​ക്ഷം പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. നി​ല​വി​ൽ 3.59 ല​ക്ഷം പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1.03 കോ​ടി പേ​ർ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. ഇ​തു​വ​രെ 62.29 കോ​ടി ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.