കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ക​വാ​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റ​ണ​മെ​ന്ന് പൗ​ര​ൻ​മാ​രോ​ട് യു​എ​സ്

10:32 AM Aug 28, 2021 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ഫ്നാ​സ്ഥാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ക​വാ​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റ​ണ​മെ​ന്ന് പൗ​ര​ൻ​മാ​രോ​ട് അ​മേ​രി​ക്ക. കാ​ബൂ​ൾ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​മേ​രി​ക്ക പൗ​ര​ൻ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

താ​ലി​ബാ​ൻ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നും പ​ലാ​യ​നം ചെ​യ്യാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് കാബൂൾ വിമാനത്താവളത്തിന് സമീപം ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ല​ക്ഷ്യ​മി​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​ന്നൂ​റി​ന​ടു​ത്ത് ആ​ളു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ബി ഗേ​യ്റ്റ്, ഈ​സ്റ്റ് ഗേ​യ്റ്റ്, നോ​ർ​ത്ത് ഗേ​യ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റ​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക പൗ​ര​ൻ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഇ​നി​യും ചാ​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി.