മൈസൂരു: മൈസൂരുവിനടുത്ത് ചാമുണ്ഡി ഹില്ലിൽ എംബിഎ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. പ്രതികൾ പിടിയിലായത് തമിഴ്നാട്ടിൽനിന്നാണ്. എന്നാൽ ഇവരുടെ കൂടുതൽ വിവരം പുറത്തുവിട്ടില്ല.
കഴിഞ്ഞ ദിവസം മലയാളികൾ ഉൾപ്പെടെ നാല് എൻജിനിയറിംഗ് വിദ്യാർഥികൾക്കായി പോലീസ് തെരച്ചിൽ തുടങ്ങിയിരുന്നു. നഗരത്തിലെ സ്വകാര്യ കോളജിൽ എംബിഎയ്ക്ക് പഠിക്കുന്ന ഇരുപത്തിരണ്ടുകാരിയാണ് ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെ ചാമുണ്ഡി ഹില്ലിനടുത്ത് ലളിതാദ്രിപുരയിൽ കൂട്ടമാനഭംഗത്തിനിരയായത്.
മൈസൂരു കൂട്ടമാനഭംഗം: നാല് പേർ കസ്റ്റഡിയിൽ
09:57 AM Aug 28, 2021 | Deepika.com