ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഷോകോസ് നോട്ടീസ് കൈമാറി. മുൻ കോണ്‍സൽ ജനറൽ, മുൻ അറ്റാഷെ എന്നിവർക്കാണ് ഷോകോസ് നോട്ടീസ് കൈമാറിയത്. വിദേശകാര്യമന്ത്രാലയം വഴിയാണ് ഷോകോസ് നോട്ടീസ് നൽകിയത്.
ഷോകോസ് നോട്ടീസ് കൈമാറിയ വിവരം വിദേശകാര്യമന്ത്രാലയം കസ്റ്റംസിനെ അറിയിച്ചു. ഇവരടക്കം 53 പേർക്കെതിരെ ആണ് നോട്ടീസ് പുറപ്പെടുവിച്ചത്. നോട്ടീസ് കൈമാറിയതോടെ അന്വേഷണം കൂടുതൽ ഉൗർജിതപ്പെടുത്താനാണ് കസ്റ്റംസ് ഒരുങ്ങുന്നത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഷോകോസ് നോട്ടീസ് കൈമാറി
09:05 AM Aug 28, 2021 | Deepika.com