ടോക്കിയോ: പാരാലിന്പിക്സിൽ ഇന്ത്യയുടെ ഭവിന പട്ടേൽ മെഡൽ ഉറപ്പിച്ചു. വനിതാ ടേബിൾ ടെന്നീസ് സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചതോടെയാണിത്. സെമിയിൽ ലോക ഒന്നാം നമ്പർ താരമായ ചൈനയുടെ ഷാംഗ് മിയോവിനെ(7-11, 11-7, 11-4, 9-11, 11-8) ഭവിന തകർത്തു.
പാരാലിന്പിക് ടേബിൾ ടെന്നീസ് ഫൈനലിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ താരമാണു ഭവിന. ഫൈനലിൽ മറ്റൊരു ചൈനീസ് താരം ഴൂ യിംഗ് ആണ് ഭവിനയുടെ എതിരാളി. ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 7.15ന് മത്സരം നടക്കും.
പാരാലിന്പിക്സ് ടിടിയിൽ ഭവിന ഫൈനലിൽ, ചരിത്രം
08:26 AM Aug 28, 2021 | Deepika.com