പ്രതിഷേധം കടുപ്പിച്ച് കർഷകർ; സെ​പ്റ്റം​ബ​ർ 25 ന് ​ഭാ​ര​ത് ബ​ന്ദ്

07:11 PM Aug 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ സെ​പ്റ്റം​ബ​ർ 25 ന് ​ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യാ​ണ് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ച ര​ണ്ടു ദി​വ​സ​ത്തെ ദേ​ശീ​യ ക​ർ​ഷ​ക ക​ൺ​വ​ൻ​ഷ​നി​ലാ​ണ് തീ​രു​മാ​നം.

സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മ​യി സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ ക​മ്മ​റ്റി​ക​ൾ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും രൂ​പീ​ക​രി​ക്കും. മി​ഷ​ൻ യു​പി​യു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് മു​സ​ഫ​ർ​ന​ഗ​റി​ൽ മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ട​ത്തും.

സെ​പ്റ്റം​ബ​ര്‍ 26ന്‌ ​ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ർ​ഷ​ക​സ​മ​രം 10 മാ​സം പി​ന്നി​ടും. 2020 ന​വം​ബ​ർ 26 ന്‌ ​സ​മ​രം ആ​രം​ഭി​ച്ച​ശേ​ഷം ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ മൂ​ന്നാ​മ​ത്‌ ഭാ​ര​ത്‌ ബ​ന്ദാ​ണി​ത്‌. ക​ഴി​ഞ്ഞ ഡി​സം​ബ​ർ എ​ട്ടി​നും മാ​ർ​ച്ച്‌ 26 നും ​ക​ർ​ഷ​ക​ർ ഭാ​ര​ത്‌ ബ​ന്ദ്‌ ന​ട​ത്തി​യി​രു​ന്നു.