ടോക്കിയോ: പാരാലിമ്പിക്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ ഭവിന പട്ടേൽ. വനിതകളുടെ ടേബിൾ ടെന്നീസിൽ ഭവിന സെമിയിൽ കടന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ താരം പാരാലിമ്പിക്സ് ടേബിൾ ടെന്നീസിൽ സെമിയിൽ കടക്കുന്നത്.
റിയോ പാരാലിമ്പിക്സ് ചാമ്പ്യനെ അട്ടിമറിച്ചാണ് ഭവിന നാലിലൊരാളായത്. സെർബിയയുടെ ബോറിസ്ലാവ പെരിക്-റാങ്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരം അട്ടിമറിച്ചത്. സ്കോർ: 11-5, 11-6, 11-7. ക്വാർട്ടറിൽ വെറും 18 മിനിറ്റിൽ എതിരാളിയെ വീഴ്ത്താൻ ഭവിനയ്ക്കായി.
ശനിയാഴ്ച ചൈനയുടെ ഷാംഗ് മിയാവോ ആണ് ഭവിനയുടെ എതിരാളി. ഇന്ത്യൻ താരം ഇതിനകം വെങ്കല മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ടോക്കിയോ പാരാലിമ്പിക്സിൽ സെമിയിൽ പരാജയപ്പെടുന്നവർക്ക് മൂന്നാം സ്ഥാനത്തിനായി മത്സരമില്ല.
പാരാലിമ്പിക്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; ഭവിന പട്ടേൽ സെമിയിൽ
06:49 PM Aug 27, 2021 | Deepika.com