ഐ​ഡ മോ​ൾ​ക്ക് ഓ​ടി​ക്ക​ളി​ക്ക​ണം; നി​ങ്ങ​ൾ സ​ഹാ​യി​ക്കു​മോ?

06:30 PM Aug 27, 2021 | Deepika.com
കോ​ട്ട​യം: ഓ​ടി​ച്ചാ​ടി കളിച്ചു ന​ട​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ രോ​ഗ​ക്കി​ട​ക്ക​യി​ലാ​യ​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ഐഡ മ​രി​യ. ന​ട്ടെ​ല്ലി​ന് വ​ള​വു​ണ്ടാ​യ​തോ​ടെ​യാ​ണ് കു​ട്ടി രോ​ഗ​ക്കി​ട​ക്ക​യി​ലാ​യ​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഐഡ അ​ടു​ത്ത​കാ​ലം വ​രെ സാ​ധാ​ര​ണ കു​ട്ടി​ക​ളെ​പോ​ലെ ഓ​ടി​ന​ട​ന്ന​വ​ളാ​ണ്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ രോ​ഗം അ​വ​ളെ​യും കു​ടും​ബ​ത്തെ​യും ത​ള​ർ​ത്തി​ക്ക​ള​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ള്ളി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​ണി വ​ർ​ഗീ​സി​ന്‍റെ​യും ജ​യി​ന​മ്മ​യു​ടെ​യും മൂ​ന്ന് മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ് ഐ​ഡ. മൂ​ത്ത മ​ക​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. രോ​ഗി​യാ​യ ഐ​ഡ​യ്ക്ക് ഒ​രു ഇ​ര​ട്ട സ​ഹോ​ദ​രി കൂ​ടി​യു​ണ്ട്.

കു​ട്ടി രോ​ഗ​ക്കി​ട​ക്ക​യി​ലാ​യ​തി​നി​ടെ പി​താ​വ് അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ച​ത് കു​ടും​ബ​ത്തി​ന് കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​യി. ഇ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന മാ​ർ​ഗ​വും അ​ട​ഞ്ഞു. മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി മാ​താ​വ് ജ​യി​ന​മ്മ ദു​രി​ത ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യും വീ​ട്ടു​ചി​ല​വു​ക​ളും ന​ട​ന്നു​പോ​കു​ന്ന​ത്.

കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ഏ​ക​ദേ​ശം ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ട​ത്. അ​ർ​ബു​ദ രോ​ഗി​യാ​യി​രു​ന്ന ഭ​ർ​ത്ത​വി​നും പി​ന്നാ​ലെ മ​ക​ൾ​ക്കും ചി​കി​ത്സ​ക​ൾ ന​ട​ത്തി കു​ടും​ബം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​സി​സ​ന്ധി​യി​ലാ​യി. അ​തി​നാ​ൽ സു​മ​ന​സു​ക​ൾ സ​ഹാ​യി​ച്ചാ​ൽ മാ​ത്ര​മേ കു​ടും​ബ​ത്തെ ദു​രി​ത​ത്തി​ൽ നി​ന്നും ക​ര​ക​യ​റ്റാ​ൻ ക​ഴി​യൂ

ഐ​ഡ​യ്ക്കു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം charity@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്..