ക​ള്ളി​ൽ ക​ഞ്ചാ​വി​ന്‍റെ അം​ശം; 44 ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

03:01 PM Aug 27, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ള്ളി​ൽ ക​ഞ്ചാ​വി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ. തൊ​ടു​പു​ഴ റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള 44 ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ജി​ല്ലാ എ​ക്സൈ​സ് മേ​ധാ​വി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ള്ളി​ന് വീ​ര്യം കൂ​ട്ടു​ന്ന​തി​നാ​യി ക​ഞ്ചാ​വ് ചേ​ർ​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ ഇ​ടു​ക്കി​യി​ലെ 25 ക​ള്ള് ഷാ​പ്പു​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ എ​ക്സൈ​സ് കേ​സെ​ടു​ത്തി​രു​ന്നു.