തീ​വ​ണ്ടി​യി​ൽ അ​ഭ​യം​തേ​ടി യു​വ​തി​യും മ​ക്ക​ളും; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

02:29 PM Aug 27, 2021 | Deepika.com
കൊ​ല്ലം : സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം മൂ​ലം രാ​ത്രി വീ​ട്ടി​ൽ ക​ഴി​യാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ യു​വ​തി​യും മ​ക്ക​ളും തീ​വ​ണ്ടി​യി​ൽ അ​ഭ​യം തേ​ടി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സേ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

കൊ​ല്ലം ക​ള​ക്ട​റും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യും വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ട് പ​രാ​തി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ കു​മാ​രി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി പ​രി​ഹ​രി​ച്ച ശേ​ഷം ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

ഇ​ര​വി​പു​ര​ത്തെ സു​നാ​മി ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന മ​ഞ്ജു​വി​ന്‍റെ​യും മ​ക്ക​ളു​ടെ​യും ദു​രി​ത​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​ത്. മ​ഞ്ജു​വി​ന് സു​നാ​മി ഫ്ലാ​റ്റി​ൽ താ​മ​സ​സൗ​ക​ര്യം ല​ഭി​ച്ച​പ്പോ​ഴാ​ണ് ചി​ല സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വാ​തി​ലി​ൽ മു​ട്ടി​യും വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചും ഇ​വ​രെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്നാ​ണ് യു​വ​തി​യും കു​ട്ടി​ക​ളും തീ​വ​ണ്ടി​യി​ൽ അ​ഭ​യം തേ​ടി​യ​ത്.

പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​ടും​ബ​ത്തി​ന് താ​ൽ​ക്കാ​ലി​ക താ​മ​സ സൗ​ക​ര്യ​വു​മൊ​രു​ക്കാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ക്കും.