കൊച്ചി: തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പണക്കിഴി വിവാദത്തിലാണ് പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ കൗണ്‍സിൽ ഹാളിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
കൗണ്‍സിൽ യോഗത്തിനായി എത്തിയ നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെയും പ്രതിപക്ഷം തടഞ്ഞു. ഇവരെ ഹാളിലേക്ക് കടക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. ഇതോടെ കൗണ്‍സിൽ യോഗം ചേംബറിനുള്ളിൽ ചേർന്നു.
പോലീസ് സംരക്ഷണയിലാണ് അജിത തങ്കപ്പൻ കൗണ്‍സിൽ യോഗത്തിനായി എത്തിയത്. യോഗത്തിനുശേഷം തിരികെ മടങ്ങിയതും പോലീസ് സംരക്ഷണയിലാണ്. മുൻകൂട്ടി നിശ്ചയിച്ചപ്രകാരമാണ് യോഗം ചേർന്നതെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് യോഗം ചർച്ച ചെയ്തു പാസാക്കിയതെന്നും അജിത പറഞ്ഞു.
തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം; അജിത തങ്കപ്പനെ തടഞ്ഞു
11:58 AM Aug 27, 2021 | Deepika.com