രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 44,658 പേ​ർ​ക്ക് കോ​വി​ഡ്; 67 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ

10:15 AM Aug 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,658 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​രി​ച്ചു. ഇ​തി​ൽ 67.19 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. 30,007 പേ​ർ​ക്കാ​ണ് വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 496 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 162 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​റ്റ​ദി​വ​സം 32,988 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്ക​നു​സ​രി​ച്ച് 4,36,861 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. നി​ല​വി​ൽ 3,44,899 പേ​രാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 79,48,439പേ​ർ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 61,22,08,542 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.