ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡി​ന് കൈ​മാ​റി; പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കും

09:47 AM Aug 27, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ അ​ന്തി​മ​പ്പ​ട്ടി​ക കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡി​ന് സ​മ​ര്‍​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ര്‍ ഇ​ന്ന് പ​ട്ടി​ക​യു​മാ​യി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ കാ​ണു​മെ​ന്നാ​ണ് വി​വ​രം. പ്ര​ഖ്യാ​പ​നവും ഇ​ന്നു​ത​ന്നെ ഉ​ണ്ടാ​യേക്കും.