യു​എ​ഇ​യി​ലേ​ക്ക് വി​സി​റ്റിം​ഗ് വി​സ​ക്കാ​ർ​ക്ക് അ​നു​മ​തി: തീ​രു​മാ​നം താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു

06:30 AM Aug 27, 2021 | Deepika.com
ദു​ബാ​യ്: വി​സി​റ്റിം​ഗ് വി​സ​ക്കാ​ർ​ക്കും ഇ-​വി​സ​ക്കാ​ർ​ക്കും യു​എ​ഇ​യി​ലേ​ക്ക് നേ​രി​ട്ട് വ​രാ​മെ​ന്ന തീ​രു​മാ​നം താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് എ​യ​ർ അ​റേ​ബ്യ​യു​ടെ നി​ർ​ദേ​ശം വി​വി​ധ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് ല​ഭി​ച്ചു. മ​ര​വി​പ്പി​ച്ച ന​ട​പ​ടി താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നാ​ണ് വി​വ​രം.

ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​സി​റ്റിം​ഗ് വി​സ​ക്കാ​ർ​ക്ക് ഷാ​ർ​ജ​യി​ലേ​ക്ക് വ​രാ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സമ​യം, മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ​ത്തി 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞാ​ൽ ഷാ​ർ​ജ​യി​ലേ​ക്ക് ഇ-​വി​സ​യി​ൽ വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ല.

റ​സി​ഡ​ന്‍റ് വി​സ​ക്കാ​ർ​ക്ക് നേ​ര​ത്തെ മ​ത​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.