കാ​റി​ൽ പോ​ലീ​സ് ജീ​പ്പി​ടി​ച്ചു; നി​യ​മ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

05:49 AM Aug 27, 2021 | Deepika.com
പോ​ത്ത​ൻ​കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ കോ​രാ​ണി കാ​രി​ക്കു​ഴി വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട പോ​ലീ​സ് ജീ​പ്പ് കാ​റി​ൽ ഇ​ടി​ച്ചു​ക​യ​റി നി​യ​മ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ലോ ​കോ​ള​ജ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി അ​നൈ​ന (21) യാ​ണു മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം മൈ​ത്രി ന​ഗ​ർ വ​ന്ദ​നം ഹൗ​സി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ​ജീ​ദി​ന്‍റെ​യും റ​ജി​യു​ടെ​യും മ​ക​ളാ​ണ്.

സ​ഹോ​ദ​ര​ൻ അം​ജി​ത്തി​ന്‍റെ പെ​ണ്ണു​കാ​ണ​ൽ ച​ട​ങ്ങി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു കൊ​ല്ല​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു കു​ടും​ബം. എ​തി​ർ ദി​ശ​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ചി​റ​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ജീ​പ്പ് ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യി​ൽ വീ​ണു നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ന്‍റെ വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​നൈ​ന സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. കാ​ർ ഓ​ടി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ൻ അം​ജി​ത്തി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.