ഗ്വാ​ർ​ഡി​യോ​ള സി​റ്റി വി​ടു​ന്നു

12:55 AM Aug 27, 2021 | Deepika.com
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ മാ​നേ​ജ​ർ​സ്ഥാ​നം സ്പാ​നി​ഷ് പ​രി​ശീ​ല​ക​നാ​യ പെ​പ് ഗ്വാ​ർ​ഡി​യോ​ള 2023ൽ ​ഒ​ഴി​യും. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഒ​പ്പി​ട്ട ക​രാ​റി​ന്‍റെ കാ​ലാ​വ​ധി 2023ൽ ​അ​വ​സാ​നി​ക്കു​ന്ന​തോ​ടെ​യാ​ണി​ത്. രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ മാ​നേ​ജ​ർ സ്ഥാ​ന​മാ​ണു പെ​പ് അ​ടു​ത്ത​താ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്.

സാ​ധ്യ​മെ​ങ്കി​ൽ അ​ടു​ത്ത​ത് ഒ​രു ദേ​ശീ​യ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്ക​ണം. അ​തി​നു മു​ന്പ് ഒ​രു ഇ​ട​വേ​ള ആ​വ​ശ്യ​മാ​ണ്- പെ​പ് പ​റ​ഞ്ഞു. ബ്ര​സീ​ൽ​പോ​ലു​ള്ള ടീ​മു​ക​ളെ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ബ്ര​സീ​ൽ സ്വ​ദേ​ശി​ക​ളാ​യ പ​രി​ശീ​ല​ക​രെ​യാ​ണു സാ​ധാ​ര​ണ​യാ​യി ദേ​ശീ​യ ടീ​മി​ന്‍റെ ചു​മ​ത​ല​യേ​ൽ​പ്പി​ക്കു​ന്ന​ത്.

ജ​ർ​മ​ൻ ക്ല​ബ് ബ​യേ​ണ്‍ മ്യൂ​ണി​ക്, സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ എ​ന്നി​വ​യെ പ​രി​ശീ​ലി​പ്പി​ച്ച പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ സി​റ്റി മൂ​ന്നു പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സി​റ്റി​യെ ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ത്തി​ലെ​ത്തി​ക്കാ​ൻ പെ​പ്പി​നു സാ​ധി​ച്ചി​ട്ടി​ല്ല.