കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കൊച്ചിയിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. ശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. സിഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
അഡീഷണൽ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേസില്‍ അട്ടിമറി നടന്നതില്‍ കസ്റ്റംസും അതൃപ്തി അറിയിച്ചിരുന്നു.
കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറി നീക്കം; എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
10:10 PM Aug 26, 2021 | Deepika.com