കണ്ണൂർ: മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് വീണ് പരിക്കേറ്റു. കണ്ണൂർ പന്നിയോട് ആദിവാസി കോളനിയിലെ അനന്തു ബാബുവിനാണ് ഗുരുതരമായി പരിക്കേറ്റത്.
മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനാണ് അനന്തു കൂറ്റൻ മരത്തിന് മുകളിൽ കയറിയത്. ഇതിനിടെ കാൽവഴുതി പാറക്കൂട്ടത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനാണ് പൊട്ടലേറ്റത്.
കുട്ടിയെ പരിയാരത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പത്താം ക്ലാസിൽ ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാൻ ഇതേ മരത്തിന് മുകളിൽ കയറിയാണ് അനന്തു ബാബു പഠിച്ചത്.
മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് വീണ് ഗുരുതര പരിക്ക്
07:18 PM Aug 26, 2021 | Deepika.com