സ്വ​ത്ത് രാ​ജ്യ​ത്തി​ന്‍റേ​താ​ണ്, ബി​ജെ​പി​യു​ടേ​തോ മോ​ദി​യു​ടേ​തോ അ​ല്ല: മ​മ​ത

10:34 PM Aug 25, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: ദേ​ശീ​യ ധ​ന​സ​മ്പാ​ദ​ന പ​ദ്ധ​തി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. പൊ​തു​സ്വ​ത്ത് രാ​ജ്യ​ത്തി​ന്‍റേ​താ​ണ്. മോ​ദി​യോ ബി​ജെ​പി​യോ അ​തി‍​ന്‍റെ ഉ​ട​സ്ഥാ​വ​കാ​ശം കൈ​യാ​ളേ​ണ്ടെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ ആ​സ്തി​ക​ള്‍ വി​ല്‍​ക്കാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​വും ഞെ​ട്ട​ലു​ണ്ടാ​ക്കു​ന്ന​തു​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും മ​മ​ത പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ന് അ​വ​രു​ടെ താ​ത്പ​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​ന്‍റെ ആ​സ്തി​ക​ള്‍ വി​ല്‍​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ല. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നാ​ണ് രാ​ജ്യ​ത്തി​ന്‍റെ ആ​സ്തി വി​റ്റു​കി​ട്ടു​ന്ന തു​ക ബി​ജെ​പി ഉ​പ​യോ​ഗി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.