പരിശീലനപ്പറക്കലിനിടെ മിഗ് വിമാനം തകർന്നു; ആളപായമില്ല
10:12 PM Aug 25, 2021 | Deepika.com
ജയ്പുർ: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു വീണു. രാജസ്ഥാനിലെ ബാർമക്ക് സമീപമാണ് സംഭവം. അപകടത്തിൽ പൈലറ്റ് സുരക്ഷിതനാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി.