കോ​വി​ഡ് വ്യാ​പ​നം; തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​റി​ട​ത്ത് ക​ർ​ശ​ന ലോ​ക്ക്ഡൗ​ൺ

08:27 PM Aug 25, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ്ര​തി​വാ​ര ഇ​ൻ​ഫെ​ക്ഷ​ൻ പോ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ എ​ട്ടി​നു മു​ക​ളി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​റു ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ൺ.

ആ​റ്റി​ങ്ങ​ല്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നാ​ല്, അ​ഞ്ച്, പ​ത്ത് വാ​ര്‍​ഡു​ക​ൾ, നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 14, 20 വാ​ര്‍​ഡു​ക​ൾ, വ​ര്‍​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24-ാം വാ​ര്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ര്‍​ക്ക​ശ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.

ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഇ​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്ര​മേ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴ് വ​രെ ഇ​വ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാം.