ഇം​ഗ്ലീ​ഷ് പേ​സ് പ​ട​യ്ക്ക് മു​ന്നി​ൽ നാ​ണം​കെ​ട്ട് ഇ​ന്ത്യ; 78 റ​ൺ​സി​ന് പു​റ​ത്ത്

07:58 PM Aug 25, 2021 | Deepika.com
ലീ​ഡ്സ്: ഇം​ഗ്ലി​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ലെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്ക് വ​ൻ നാ​ണ​ക്കേ​ട്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ 78 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ന്‍റെ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ത​ക​ർ​ന്നു. രാ​ഹു​ൽ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ​പ്പോ​ൾ പു​ജാ​ര ഒ​രു റ​ണ്ണി​നും വി​രാ​ട് കോ​ഹ്‌​ലി ഏ​ഴു റ​ൺ​സു​മാ​യും മ​ട​ങ്ങി.

54 പ​ന്തി​ൽ നി​ന്ന് 18 റ​ൺ​സു​മാ​യി ര​ഹാ​നെ പി​ടി​ച്ച് നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മു​മ്പ് ത​ന്നെ ഇ​ന്ത്യ​ക്ക് നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ഒ​രു ഭാ​ഗ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ണ​പ്പോ​ൾ പി​ടി​ച്ച് നി​ന്ന രോ​ഹി​ത് ശ​ർ​മ​യെ ക്രെ​യ്ഗ് ഓ​വ​ർ​ട്ട​ൺ പു​റ​ത്താ​ക്കി​യ​തോ​ടെ ടീം ​വീ​ണ്ടും പ​ത​റി. 105 പ​ന്തു​ക​ൾ നേ​രി​ട്ട് 19 റ​ൺ​സെ​ടു​ത്താ​ണ് രോ​ഹി​ത് ശ​ർ​മ പു​റ​ത്താ​യ​ത്.

ഋ​ഷ​ഭ് പ​ന്ത് (2), ര​വീ​ന്ദ്ര ജ​ദേ​ജ (4), മു​ഹ​മ്മ​ദ് ഷ​മി (0), ജ​സ്പ്രീ​ത് ബും​റ (0) എ​ന്നി​വ​ർ എ​ളു​പ്പം മ​ട​ങ്ങി. പ​ത്താം വി​ക്ക​റ്റി​ൽ ഇ​ഷാ​ന്ത് ശ​ർ​മ​യും സി​റാ​ജും ചേ​ർ​ന്ന് നേ​ടി​യ 11 റ​ൺ​സാ​ണ് സ്കോ​ർ 78ൽ ​എ​ത്തി​ച്ച​ത്. മൂ​ന്ന് വി​ക്ക​റ്റ് വീ​തം പി​ഴു​ത ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണും ക്രെ​യ്ഗ് ഓ​വ​ർ​ട്ട​ണും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്ത ഒ​ലി റോ​ബി​ൻ​സ​ണും സാം ​ക​റ​നു​മാ​ണ് ഇ​ന്ത്യ​യെ ക​ട​പു​ഴ​ക്കി​യ​ത്.