കേ​ര​ളം ആ​ശ​ങ്ക​യി​ൽ..! സം​സ്ഥാ​ന​ത്ത് ഇ​ന്ന് 31,445 പേ​ര്‍​ക്ക് കോ​വി​ഡ്; മ​ര​ണ​വും കൂ​ടു​ന്നു

06:11 PM Aug 25, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 31,445 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,65,273 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.03 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 215 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 19,972 ആ​യി.

എ​റ​ണാ​കു​ളം 4048, തൃ​ശൂ​ര്‍ 3865, കോ​ഴി​ക്കോ​ട് 3680, മ​ല​പ്പു​റം 3502, പാ​ല​ക്കാ​ട് 2562, കൊ​ല്ലം 2479, കോ​ട്ട​യം 2050, ക​ണ്ണൂ​ര്‍ 1930, ആ​ല​പ്പു​ഴ 1874, തി​രു​വ​ന​ന്ത​പു​രം 1700, ഇ​ടു​ക്കി 1166, പ​ത്ത​നം​തി​ട്ട 1008, വ​യ​നാ​ട് 962, കാ​സ​ര്‍​ഗോ​ഡ് 619 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 20,271 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 138 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 29,608 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1576 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 123 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

സം​സ്ഥാ​ന​ത്ത് 1,70,292 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 36,92,628 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,70,860 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,44,278 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 26,582 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2439 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ അ​ടി​സ്ഥാ​ന​മാ​ക്കി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. 74 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 414 വാ​ര്‍​ഡു​ക​ളാ​ണ് ഡ​ബ്ല്യു.​ഐ.​പി.​ആ​ര്‍. എ​ട്ടി​ന് മു​ക​ളി​ലു​ള്ള​ത്. ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.