ന​ട​ന്‍ വി​വേ​കി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം

02:32 PM Aug 25, 2021 | Deepika.com
ചെ​ന്നൈ: ന​ട​ന്‍ വി​വേ​കി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ദേ​ശീ​യ മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ന്‍. കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത് ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് വി​വേ​കി​നെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്നു ഏ​പ്രി​ൽ 17നാ​യി​ന്നു വി​വേ​കി​ന്‍റെ അ​ന്ത്യം.

കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന ത​ര​ത്തി​ല്‍ പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ഴു​പു​രം സ്വ​ദേ​ശി​യാ​യ ഒ​രു സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ ദേ​ശീ​യ മ​നു​ഷ്യ​വ​കാ​ശ ക​മ്മി​ഷ​ന്‌ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ചി​ല​ര്‍ പ്ര​ചാ​ര​ണം ന​ട​ത്തു​മ്പോ​ള്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.