ആ​രോ​ഗ്യ ഡാ​റ്റ സ​ർ​ക്കാ​ർ മ​റച്ചു​വ​യ്ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

01:15 PM Aug 25, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ ഡാ​റ്റ സ​ർ​ക്കാ​ർ മ​റ​ച്ചു​വ​യ്ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മൂ​ന്നാം ത​രം​ഗം ത​ടു​ക്കാ​ൻ ആ​രോ​ഗ്യ ഡാ​റ്റ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ​ഗ്ധ സ​മി​തി യോ​ഗ​ത്തി​ന്‍റെ മി​നു​ട്ട്സ് പോ​ലും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യാ​ണ്. വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പോ​ലും സ​ർ​ക്കാ​ർ നി​ല​പാ​ടി​നോ​ട് വി​യോ​ജി​പ്പാ​ണ്. ആ​രോ​ഗ്യ സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ആ​രോ​ഗ്യ ഡാ​റ്റ പു​റ​ത്തു​വി​ടു​ക​യാ​ണ്. ഇ​തു​വ​ഴി​യാ​ണ് അ​വ​ർ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് മൂ​ന്നാം ത​രം​ഗം ത​ട​യാ​ൻ അ​വ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.