ര​ക്ഷാ​ദൗ​ത്യം ഓ​ഗ​സ്റ്റ് 31ന​കം പൂ​ർ​ത്തി​യാ​ക്കും; ഐ​എ​സി​ൽ നി​ന്നും ഭീ​ഷ​ണി​യെ​ന്ന് ബൈ​ഡ​ൻ

08:30 AM Aug 25, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ര​ക്ഷാ​ദൗ​ത്യം ഓ​ഗ​സ്റ്റ് 31 -ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ഒ​ഴി​പ്പി​ക്ക​ലി​നു​ള്ള ഡെ​സ് ലൈ​ൻ പാ​ലി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് യു​എ​സ്. ര​ക്ഷാ​ദൗ​ത്യം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്നു​വോ അ​ത്ര​യും ന​ല്ല​തെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

താ​ലി​ബാ​ന്‍ സം​ഘ​വും വി​ദേ​ശ പൗ​ര​ന്മാ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ സ​ഹാ​യം ചെ​യ്യു​ന്നു​ണ്ടെ​ന്നും ബൈ​ൻ​ഡ് പ​റ​ഞ്ഞു. താ​ലി​ബാ​ന്‍റെ പ്ര​വൃ​ത്തി​ക​ളെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം വി​ധി​ക്ക​ട്ടെ. താ​ലി​ബാ​നോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ ഇ​യു, നാ​റ്റോ, യു​എ​ൻ, ജി-7 ​നേ​താ​ക്ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ പൗ​ര​ന്മാ​രെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യു​ന്ന​തി​നെ​തി​രെ അ​ഫ്ഗാ​നി​ലെ ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളി​ല്‍ നി​ന്ന് ചി​ല ഭീ​ഷ​ണി​ക​ള്‍ വ​രു​ന്ന​താ​യും ബൈ​ഡ​ന്‍ വ്യ​ക്ത​മാ​ക്കി. ഐ​എ​സ് ഭീ​ഷ​ണി വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ എ​യ​ർ​ലി​ഫ്റ്റ് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നു. അ​ഫ്ഗാ​നി​ൽ അ​ധി​ക നേ​രം തു​ട​രു​ന്ന​ത് ആ​ക്ര​മ​ണ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

അ​ഫ്ഗാ​നി​ൽ നി​ന്ന് ഓ​ഗ​സ്റ്റ് 14 മു​ത​ൽ ഏ​ക​ദേ​ശം 70,700 ആ​ളു​ക​ളെ യു​എ​സ് ഒ​ഴി​പ്പി​ച്ചു. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ അ​മേ​രി​ക്ക 75,900 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്ന​താ​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് വൈ​റ്റ് ഹൗ​സി​ൽ പ​റ​ഞ്ഞു.