ബൊഗോട്ട: കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴ് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്.
കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്ക് ഓക്സിജന്‍ എത്തിക്കുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ ഖനിയില്‍ ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കൊളംബിയയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; നാല് പേർ മരിച്ചു
06:37 AM Aug 25, 2021 | Deepika.com