കേ​ന്ദ്ര​മ​ന്ത്രി നാ​രാ​യ​ൺ റാ​ണെ​യ്ക്ക് ജാ​മ്യം

11:11 PM Aug 24, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റ​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി നാ​രാ​യ​ൺ റാ​ണെ​യ്ക്ക് ജാ​മ്യം. മും​ബൈ മ​ഹാ​ഡ് ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ര​ത്ന​ഗി​രി​യി​ലെ സം​ഗ​മേ​ശ്വ​ർ പോ​ലീ​സാ​ണ് മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യെ അ​ടി​ച്ചേ​ക്കു​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ നാ​രാ​യ​ൺ റാ​ണെ​യ്ക്കെ​തി​രെ പൂ​ന, നാ​ഷി​ക്, റാ​യ്ഗ​ഡി​ലെ മ​ഹാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ കേ​ന്ദ്ര​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം.